ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പെരിഞ്ഞനം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരിഞ്ഞനം സ്വദേശി മണ്ണാംപറമ്പിൽ ജിജോ (38) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച മതിലകം ത്രിവേണിയിൽ വെച്ച് ജിജോ സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Leave A Comment