അതിരപ്പിള്ളി പ്ലാന്റേഷൻ തോട്ടത്തിൽ കാട്ട്കൊമ്പന്മാര്‍ ഏറ്റുമുട്ടി
ചാലക്കുടി: അതിരപ്പിള്ളി പ്ലാന്റേഷൻ തോട്ടത്തിൽ കാട്ട്കൊമ്പന്മാര്‍ ഏറ്റുമുട്ടി. .വെറ്റിലപ്പാറ പ്ളാന്‍റേഷന്‍ തോട്ടത്തില്‍ ഇന്നലെ വൈകീട്ടായിരുന്നു കാട്ടാനകളുടെ ഏറ്റുമുട്ടല്‍. ഞായറാഴ്ച ആയതിനാൽ നിരവധി വിനോദസഞ്ചാരികളാണ് കൊമ്പന്മാരുടെ കൊമ്പ്കോർക്കൽ കാണാൻ തടിച്ചുകൂടിയത്.
അരമണിക്കൂറോളം നീണ്ടുനിന്ന മല്പ്പിടുത്തം കാഴ്ചക്കാരിൽ കൗതുകം ഉണർത്തി.പിന്നീട് രണ്ടുപേരും ചേര്‍ന്ന് എണ്ണപ്പനയും കുത്തിമറിച്ചിട്ട് പുഴയിലെ നീരാട്ടും കഴിഞ്ഞാണ് കാട്കയറിയത്. ഫോട്ടോഗ്രാഫര്‍ അനീഷ് നാരായണനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
Leave A Comment