പ്രാദേശികം

കോഴികളെയും വളർത്തു പ്രാവുകളെയും അജ്ഞാതജീവി കൊന്നൊടുക്കി

ചാവക്കാട്: കോഴികളെയും വളർത്തു പ്രാവുകളെയും ചത്ത നിലയിൽ കണ്ടത്തി. ചാവക്കാട് തിരുവത്ര ഇ. എം. എസ്. നഗറിൽ  ആലിവീട്ടിൽ  സൈനുദ്ധീന്റെ വീട്ടിൽ വളർത്തിയിരുന്ന  വിലപിടിപ്പുള്ള പതിനഞ്ചിൽ പരം  പ്രാവുകളെയും, അഞ്ചു വലിയ  കോഴികളെയും ആണ് ചത്ത നിലയിൽ  കണ്ടത്തിയത്. അജ്ഞാത ജീവിയുടെ  ആക്രമണത്തിൽ ആണ് ഇങ്ങിനെ സംഭവിച്ചിട്ടുള്ളത്. 

പുലർച്ചെ നാല് മണിയോടെ ശബ്ദം കേട്ടപ്പോൾ നോക്കിയപ്പോഴാണ് ഇവയുടെ കഴുത്തിൽ നിന്നും ചോര കുടിച്ച നിലയിൽ ചത്തതായി കണ്ടെത്തിയത്. ഏകദേശം  25000 രുപയുടെ  നഷ്ടം ഉണ്ടായതായി  മത്സ്യ തൊഴിലാളി ആയ  സൈനുദ്ധീൻ പറഞ്ഞു.

അലങ്കാര ഇന്നത്തിൽ പെട്ട, പറവ, മുഗി, മൊദീന എന്നീ ഇനത്തിൽ പട്ടതാണ് പ്രാവുകൾ.

Leave A Comment