കുട്ടികളോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു
കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിലെ എടവിലങ്ങിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു.എടവിലങ്ങ് ഗിരിജ പാലത്തിന് സമീപം താമസിക്കുന്ന തയ്യിൽ വിശ്വംഭര(72)നാണ് മരിച്ചത്.
വീട്ടിലെ കുട്ടികളോടൊപ്പം സമീപത്തെ കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇയാൾ.വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയ വിശ്വംഭരനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇന്ന് രാവിലെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
Leave A Comment