പ്രാദേശികം

തെരുവ് നായ് ശല്യം: സ്കൂൾ വിദ്യാർത്ഥികൾക്ക് ഭീഷണിയെന്ന് പരാതി

ചായ്പൻകുഴി: ചായ്പൻകുഴി ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും വർധിച്ചുവരുന്ന തെരുവ് നായ് ശല്യം സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്നതായി പരാതി. സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നതായി രക്ഷിതാക്കളും നാട്ടുകാരും പറയുന്നു.

ചായ്പൻകുഴി റോഡിലും ബസ് സ്റ്റോപ്പ് പരിസരത്തും തെരുവ് നായ്ക്കൾ കൂട്ടമായി കിടക്കുന്നതും അലഞ്ഞുതിരിയുന്നതും പതിവ് കാഴ്ചയാണ്. റോഡിന് നടുവിൽ കൂട്ടമായി നിൽക്കുന്നതിനാൽ ഗതാഗത തടസവും ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. വ്യാപാരികൾക്കും വഴിയാത്രക്കാർക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.

തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

Leave A Comment