പ്രാദേശികം

എടവിലങ്ങിൽ കിടക്ക നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം

കൊടുങ്ങല്ലൂർ: എടവിലങ്ങിൽ കിടക്ക നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം.അയിനിക്കപ്പറമ്പ് പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന താജ് ട്രേഡേഴ്സിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.മൂന്ന് വലിയ ഷെഡുകളിലായാണ് കിടക്ക നിർമ്മാണ യൂണിറ്റും, ഗോഡൗണും പ്രവർത്തിക്കുന്നത്.രാവിലെ തൊഴിലാളികൾ പണിയെടുക്കുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്.

കറുത്ത പുക നിറഞ്ഞതോടെ നാട്ടുകാർ ആശങ്കയിലായി.ഫയർഫോഴ്സും തൊഴിലാളികളും, നാട്ടുകാരും ചേർന്ന് പരിശ്രമിച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. തീയണക്കുന്നതോടൊപ്പം
മറ്റിടങ്ങളിലേക്ക് തീ പടരുന്നത് തടയാനും രക്ഷാപ്രവർത്തകർക്ക് സാധിച്ചു.കൊടുങ്ങല്ലൂർ ഫയർഫോഴ്സിൻ്റെ മൂന്ന് യൂണിറ്റ് ഒരു മണിക്കൂറോളം സമയം പരിശ്രമിച്ചാണ് തീയണച്ചത്.

Leave A Comment