പ്രാദേശികം

പുത്തന്‍ചിറയില്‍ വില്വമംഗലം സ്വാമിയാർക്ക് ആസ്ഥാനം നിര്‍മ്മിക്കുന്നു

പുത്തന്‍ചിറ: വില്വമംഗലം സ്വാമിയാർക്ക്  ആസ്ഥാനം പണിയുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പാറേമേൽ തൃക്കോവിൽ ശ്രീകൃഷ്ണ് ക്ഷേത്രത്തിലാണ് ആസ്ഥാനം നിര്‍മ്മിക്കുന്നത്. വില്വമംഗലം സ്വാമിയാരുടെ ക്ഷേത്രത്തിനും നടപന്തലിനുമായുള്ള തറക്കല്ലിടൽ കർമ്മം വടമ പാമ്പും മേയ്ക്കാട് ജാതവേദൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. ക്ഷേത്രഭാരവാഹികളും , ഭക്തജനങ്ങളും പങ്കെടുത്ത ചടങ്ങിൽ ദേവസ്വം ഉപദേശക കമ്മറ്റി പ്രസിഡണ്ട് രാജേഷ് ആറേലിൽ പ്രസംഗിച്ചു.

Leave A Comment