കൊടുങ്ങല്ലൂർ താലപ്പൊലിയുടെ വരവ് അറിയിച്ച് പുത്തൻ പണം വെയ്ക്കുന്ന ചടങ്ങ് നടന്നു
കൊടുങ്ങല്ലൂർ: പ്രസിദ്ധമായ കൊടുങ്ങല്ലൂർ താലപ്പൊലി മഹോത്സവത്തിൻ്റെ വരവ് അറിയിച്ച് പുത്തൻ പണം വെയ്ക്കുന്നച്ചടങ്ങ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നടന്നു. ധനു ഒന്നാം തിയ്യതിയാണ് രാമനെഴുത്ത് മുണ്ടഞ്ചേരി തറവാട്ടുകാര്‍ പുത്തൻ പണം വെച്ച് താലപ്പൊലി മഹോത്സവത്തിൻ്റെ വരവ് അറിയിക്കുന്നചടങ്ങിന് തുടക്കം കുറിച്ചത്.ഒ.കെ യോഗം മെമ്പർമാർ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ നിഴലിരുപ്പ് ചടങ്ങ് നടക്കുന്ന സ്ഥലത്തിൻ്റെ തെക്ക് ഭാഗത്തുള്ള ആലിൻ ചുവട്ടിലാണ് ചടങ്ങ് നടന്നത്. ഇവിടെ ക്ഷേത്രം കോയ്മ വാസുദേവൻ കൊടുങ്ങല്ലൂർ തമ്പുരാൻ്റ അനുവാദത്തോടെ സ്ഥാപിച്ച തൂശനിലയിൽ ആവണ പലകയിലുള്ള വെള്ളി മൊന്തയിലാണ് രാമനെഴുത്ത് മുണ്ടഞ്ചേരി തറവാട്ട് പ്രതിനിധി പുത്തൻ പണം നിക്ഷേപിച്ച് താലപ്പൊലി മഹോത്സവച്ചടങ്ങൾക്ക് തുടക്കം കുറിച്ചത്. ഒ.കെ യോഗം പ്രസിഡൻ്റ് പി.യു സുരേഷ് കുമാർ, ദേവസ്വം മാനേജർ വിനോദ് കുമാർ, കിളിക്കോട്ട് മാധവൻ, കെ.ജി.ശശിധരൻ, ഗോപാലകൃഷ്ണ പണിക്കർ ,ഗിരീശൻ തറമ്പൻ, മോഹൻദാസ് രാമനെഴുത്ത് എന്നിവർ ച്ചടങ്ങിൽ സംബന്ധിച്ചു.
Leave A Comment