പൊയ്യ അഡാക് ഓവർസിയറെ തേടുന്നു: ഇന്റർവ്യൂ ചൊവ്വാഴ്ച്ച
മാള: കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വകൾച്ചർ (അഡാക്ക് )ന്റെ കീഴിലുള്ള പൊയ്യ ഫാമിൽ ഓവർ സിയർ തസ്തികയിൽ ദിവസ വേതനത്തിൽ നിയമിക്കുന്നതിനായി മാർച്ച് 10 ചൊവ്വാഴ്ച രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ബിടെക് അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ആണ് അടിസ്ഥാന യോഗ്യത . പ്രായ പരിധി 20-50 വയസ്സ് .
പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം നിശ്ചിത സമയത്ത് പൊയ്യ ഫാമിൽ നേരിൽ ഹാജരാകുക.
കൂടുതൽ വിവരങ്ങൾക്ക് 8078030733 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
Leave A Comment