പ്രാദേശികം

പുത്തൻചിറയിൽ തെങ്ങ് മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

മാള: പുത്തൻചിറയിൽ മരം  മുറിക്കുന്നതിനിടെ ഉണങ്ങിയ തെങ്ങ് ദേഹത്ത് വീണ് തൊഴിലാളിക്ക്  ദാരുണാന്ത്യം. നേപ്പാൾ സ്വദേശി മദൻ മദൻഹഡ്ക്ക എന്ന  28 വയസുകാരനാണ്  മരിച്ചത്. 

പുത്തൻചിറ പിണ്ടാണിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം . സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് മരം  മുറിച്ചു മാറ്റവെ സമീപത്ത് നിന്നിരുന്ന  ഉണങ്ങിയ ഉണങ്ങിയ തെങ്ങ്  ദേഹത്ത് വീഴുകയായിരുന്നു.

തലയിൽ സാരമായ പരിക്കേറ്റിരുന്നു . ഉടനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.



Leave A Comment