കോണത്തുകുന്ന് - പൂവത്തുംകടവ് റോഡ് ടാറിംഗ്: ഗതാഗതം പൂർണ്ണമായും നിരോധിച്ചു
കോണത്തുകുന്ന്: പി ഡബ്ലിയു ഡിയുടെ അധീനതയിലുള്ള കോണത്തുകുന്ന് - പൂവത്തുംകടവ് റോഡിൽ ഡിസംബർ 02 (ചൊവ്വാഴ്ച്ച) മുതൽ ബി എം & ബി സി നിലവാരത്തിലുള്ള ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ, അന്നേ ദിവസം മുതൽ പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ ഈ റോഡിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് അസി എഞ്ചിനീയർ അറിയിച്ചു.
ഭാരവാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ, എസ് എൻ പുരം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ബ്രാലം ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു പോകേണ്ടതും. കോണത്തുകുന്ന് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളെജ് റോഡ് വഴി വലത്തോട്ട് തിരിഞ്ഞു പോകേണ്ടതുമാണെന്നും അറിയിപ്പിൽ പറയുന്നു.
Leave A Comment