പ്രാദേശികം

UHS BCVT പരീക്ഷയിൽ തൻസീം സിയാദിന് രണ്ടാം റാങ്ക്

മാള: കഠിനാധ്വാനവും ആത്മവിശ്വാസവും ചേർന്നാൽ വലിയ നേട്ടങ്ങൾ കൈവരിക്കാമെന്നതിന് തെളിവായി മാള വടമ സ്വദേശി വെളുത്തേടത്ത് കാട്ടിൽ തൻസീം സിയാദ്. Kerala University of Health Sciences കീഴിലുള്ള Bachelor of Cardiovascular Technology (BCVT) ഡിഗ്രി പരീക്ഷയിൽ രണ്ടാം റാങ്ക് നേടി തൻസീം ശ്രദ്ധേയ വിജയം സ്വന്തമാക്കി.

400ൽ 297 മാർക്ക് നേടിയാണ് തൻസീം ഈ നേട്ടം കൈവരിച്ചത്. 303/400 മാർക്കോടെ ഒന്നാം റാങ്കും, 295/400 മാർക്കോടെ മൂന്നും നാലും റാങ്കുകളും ലഭിച്ച കടുത്ത മത്സരത്തിനിടെയാണ് തൻസീം തന്റെ മികവ് തെളിയിച്ചത്.

എറണാകുളത്തെ Lisie College of Allied Health Sciences-ൽ പഠിച്ച തൻസീം സിയാദ്, കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി യൂണിവേഴ്സിറ്റി റാങ്ക് നേടിക്കൊടുത്തതും ശ്രദ്ധേയമാണ്. 

Leave A Comment