പ്രാദേശികം

ബൈക്കില്‍ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേലൂര്‍ സ്വദേശി മരിച്ചു

ചാലക്കുടി: ബൈക്കില്‍ ടോറസ് ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മേലൂര്‍ പൂലാനി പുത്തന്‍കണ്ടത്തില്‍ ശശിയുടെ മകന്‍ ജിഷ്ണു(29)ആണ് മരിച്ചത്. ബൈക്കില്‍ ജിഷ്ണുവിനൊപ്പമുണ്ടായിരുന്ന പൂലാനി മുക്കംമ്പിള്ളി വീട്ടില്‍ ഉണ്ണികൃഷ്ണന്‍(29)നെ പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചൊവ്വാഴ്ച വൈകീട്ട് 3.30ന് മാരാംകോട് വച്ചായിരുന്നു സംഭവം. കേക്ക് നിര്‍മ്മാണ യൂണിറ്റിലെ ജീവനക്കാരാണ് ഇരുവരും. ജോലി സംബന്ധമായ കാര്യത്തിന് പോകുന്നവഴിയാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജിഷ്ണു കറുകുറ്റിയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ മരണം സംഭവിച്ചു. സംസ്‌ക്കാരം നടത്തി.

Leave A Comment