മാള വടമയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടി ഇടിച്ച് അപകടം; ഒരാൾ മരിച്ചു
മാള: വടമയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടി ഇടിച്ച് അപകടം . ഒരാൾ മരിച്ചു. മാള പാറേക്കാട്ടിൽ വീട്ടിൽ 58 വയസുള്ള ഫ്രാൻസിസ് ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം . അഷ്ടമിച്ചിറയിൽ കോഴിക്കട നടത്തുന്ന ഫ്രാൻസിസ് കടയിൽ നിന്നും ബന്ധുവിന്റെ വീട്ടിൽ പോകുന്നതിനായി മാളയിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫ്രാൻസിസിനെ ഉടൻ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ, ആംബുലൻസിൽ വച്ച് ഫ്രാൻസിസിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
Leave A Comment