ദേശീയം

ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയേക്കുമെന്ന് മന്ത്രി രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് ഉടന്‍ മാറിയേക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും രാജ്‌നാഥ് സിങ് . ഉത്തരാഖണ്ഡില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഉത്തരായണി കൗതിക് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് സംസ്ഥാനത്ത് സിവില്‍കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട രാജ്‌നാഥ് സിങിന്റെ പരാമര്‍ശം.ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ ഏതെങ്കിലും സംസ്ഥാനം ഒന്നാമതെത്തിയാല്‍ അത് ഉത്തരാഖണ്ഡായിരിക്കുമെന്നാണ് സിങ് പറഞ്ഞത്.

2022ല്‍ നടന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിന്റെ ഏകീകൃത സിവില്‍ കോഡ്. യുസിസി നടപ്പിലാക്കുന്നതിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നതിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ പുഷ്‌കര്‍ സിങ് ധാമി അംഗീകാരം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.സംസ്ഥാനത്തെ ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട കരട് തയ്യാറാക്കുന്നതിനുള്ള ഉത്തരവാദിത്തം ഈ സമിതിക്കായിരിക്കും.സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

Leave A Comment