ദേശീയം

ഗാന്ധി കുടുംബം രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാർ: ആസാം മുഖ്യമന്ത്രി

ഗുവാഹട്ടി: ഗാന്ധി കുടുംബത്തേക്കാൾ വലിയ അഴിമതിക്കാരാകാൻ മറ്റാർക്കും കഴിയില്ലെന്ന് ബിജെപി നേതാവും ആസാം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മ. 'ഗാന്ധി കുടുംബത്തിൽ നിന്ന് വരുന്ന അധിക്ഷേപം അനുഗ്രഹമായണ് ഞാൻ കരുതുന്നത്. സ്വയം ഏറ്റവും ശക്തമെന്ന് കരുതുന്ന ഒരു കുടുംബത്തിനെതിരെ പോരാടാൻ ഇത് എനിക്ക് ഊർജ്ജം നൽകുന്നമെന്നും' അദ്ദേ ഹം എക്സിൽ കുറിച്ചു.

ശനിയാഴ്ചയാണ് രാഹുൽ ഗാന്ധിക്കും, ഗാന്ധി കുടുംബത്തിനുമെതിരേ ആഞ്ഞടിച്ച് ആസാം മുഖ്യമന്ത്രി രംഗത്തെത്തിയത്. ബോഫോഴ്‌സ് അഴിമതി, നാഷണൽ ഹെറാൾഡ് കേസ്, ഭോപ്പാൽ വാതക ദുരന്തം, 2 ജി അഴിമതി, കൽക്കരി കുംഭകോണം മുതലായവയിൽ ഗാന്ധി കുടുംബത്തിന് പങ്കുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു.

Leave A Comment