ദേശീയം

ബം​ഗ​ളൂ​രു​വി​ലെ ബു​ൾ​ഡോ​സ​ർ രാ​ജ്; എ​ഐ​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി

ബം​ഗ​ളൂ​രു: ക​ഴി​ഞ്ഞ 22ന് ​ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ന‌​ട​ത്തി​യ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നോ‌​ട് എ​ഐ​സി​സി വി​ശ​ദീ​ക​ര​ണം തേ​ടി. ന​ഗ​ര​ത്തി​ലെ ഇ​രു​ന്നൂ​റി​ല​ധി​കം വീ​ടു​ക​ൾ ത​ക​ർ​ക്കു​ക​യും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ക​യും ചെ​യ്‌​ത ന​ട​പ​ടി​ക്കെ​തി​രെ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ന​ട​പ​ടി.

22ന് ​പു​ല​ർ​ച്ചെ നാ​ലി​ന് കോ​ഗി​ലു ഗ്രാ​മ​ത്തി​ലെ ഫ​ക്കീ​ർ കോ​ള​നി, വ​സീം ലേ​ഔ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ഴി​പ്പി​ക്ക​ൽ ന​ട​ന്ന​ത്. സ​ർ​ക്കാ​ർ ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളാ​ണ് പൊ​ളി​ച്ച​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് ഒ​ഴി​പ്പി​ച്ച​തെ​ന്നും താ​മ​സ​ക്കാ​ർ പ​റ​ഞ്ഞു.

ഒ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും കു​ടി​യേ​റ്റ മു​സ്‌​ലീം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളാ​ണ്. മു​പ്പ​തു​വ​ർ​ഷ​മാ​യി ഇ​വി​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും ആ​ധാ​ർ കാ​ർ​ഡും വോ​ട്ട​ർ ഐ​ഡി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്നും ഇ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ രം​ഗ​ത്തെ​ത്തി. സ​ർ​ക്കാ​ർ ബു​ൾ​ഡോ​സ​ർ രാ​ജ് ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. ഭൂ​മി മാ​ഫി​യ​ക​ൾ ചേ​രി​ക​ളാ​ക്കി മാ​റ്റാ​ൻ ശ്ര​മി​ച്ച സ്ഥ​ല​ങ്ങ​ളാ​ണ് ഒ​ഴി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave A Comment