ലൈംഗികാതിക്രമം കാട്ടി: പി.ടി. കുഞ്ഞുമുഹമ്മദ് അറസ്റ്റിൽ; ഉപാധികളോടെ വിട്ടയച്ചു
തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ മുന്‍ എംഎല്‍എയും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടയച്ചു.
ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഉപാധികളോടെയാണ് ജാമ്യത്തില്‍ വിട്ടത്. ലൈംഗികാതിക്രമ കേസില്‍ പി.ടി. കുഞ്ഞുമുഹമ്മദ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കൂടാതെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നല്‍കാനും കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട ചിത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ പി.ടി. കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം കാട്ടിയെന്നായിരുന്നു പരാതി.
തിരുവനന്തപുരത്തെ ഹോട്ടലിലെ മുറിയില്‍ വച്ചാണ് സംഭവം നടന്നതെന്നായിരുന്നു പരാതി. ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പോലീസും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Leave A Comment