കേരളം

താൻ ഡി മണിയല്ല, എംഎസ് മണിയാണെന്ന് ശബരിമല എസ്ഐടി ചോദ്യം ചെയ്തയാൾ

തിരുവനന്തപുരം: താൻ ഡി മണിയല്ല, എംഎസ് മണിയാണെന്ന് ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് എസ്ഐടി ചോദ്യം ചെയ്തയാൾ. പൊലീസ് അന്വേഷിക്കുന്ന വിഷയം അറിയില്ലെന്നും ബാലമുരുകന്റെ നമ്പറാണ് താൻ ഉപയോഗിക്കുന്നതെന്നും ഇയാൾ പറഞ്ഞു. 

ഈ മൊബൈൽ നമ്പർ പ്രതികളിൽ ഒരാളുടെ ഫോണിൽ ഉണ്ടായിരുന്നു. ഈ വിവരം ചോദിക്കാനാണ് എസ്ഐടി സംഘം എത്തിയത്. അന്വേഷണ സംഘത്തോട് വിശദമായ മൊഴി നൽകി. 

പൊലീസ് അന്വേഷിക്കുന്ന വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും എംഎസ് മണി പറഞ്ഞു. പോറ്റിയുടെ പടം തന്നെ പൊലീസ് കാണിച്ചു. അറിയില്ലെന്ന് പൊലീസിന് മറുപടി നൽകി. 

പൊലീസ് തെറ്റിദ്ധരിച്ചാണ് തന്റെ അടുത്ത് എത്തിയത്. താൻ റിയൽ എസ്റ്റേറ്റ് നടത്തുകയാണ്. പോറ്റിയുമായി ഒരു ബന്ധവുമില്ലെന്നും എംഎസ് മണി എന്നയാൾ പറഞ്ഞു.

Leave A Comment