ദേശീയം

ഇ​ന്ത്യ​യി​ലെ ആ​ദ്യ ‘നി​ഷ്ക്രി​യ ദ​യാ​വ​ധം’; ഹ​രീ​ഷ് റാ​ണ വി​ട​വാ​ങ്ങി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​യ​മ​പ​ര​മാ​യി ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച ആ​ദ്യ വ്യ​ക്തി​യാ​യ ഹ​രീ​ഷ് റാ​ണ (32) അ​ന്ത​രി​ച്ചു. ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഹ​രീ​ഷ്, സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് ദ​യാ​വ​ധ​ത്തി​ന് വി​ധേ​യ​നാ​യ​ത്.മ​രു​ന്നു​ക​ളും ഭ​ക്ഷ​ണ​വും പി​ൻ​വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന് ഹ​രീ​ഷ് വി​ട​വാ​ങ്ങി​യ​ത്.

2013-ൽ ​ച​ണ്ഡീ​ഗ​ഢി​ലെ പ​ഞ്ചാ​ബ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി.​ടെ​ക് വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കെ​യാ​ണ് ഹ​രീ​ഷി​ന്‍റെ ജീ​വി​തം മാ​റി​മ​റി​ഞ്ഞ​ത്. താ​മ​സി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​രീ​ഷ് അ​ന്നു​മു​ത​ൽ 'പെ​ർ​സി​സ്റ്റ​ന്റ് വെ​ജി​റ്റേ​റ്റീ​വ് സ്റ്റേ​റ്റ്' എ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. 13 വ​ർ​ഷ​ത്തോ​ളം അ​ബോ​ധാ​വ​സ്ഥ​യി​ൽ ട്യൂ​ബു​ക​ളി​ലൂ​ടെ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തെ​യും മ​രു​ന്നു​ക​ളെ​യും ആ​ശ്ര​യി​ച്ചാ​ണ് അ​ദ്ദേ​ഹം ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്.

ഹ​രീ​ഷി​ന്‍റെ ദു​രി​താ​വ​സ്ഥ ക​ണ്ട മാ​താ​പി​താ​ക്ക​ൾ, മ​ക​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന കൃ​ത്രി​മ സം​വി​ധാ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മാ​ർ​ച്ച് 11-ന് ​ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​രീ​ഷി​ന് 'സ​മാ​ധാ​ന​മാ​യി മ​രി​ക്കാ​നു​ള്ള അ​വ​കാ​ശം' ന​ൽ​കി​യ​ത്. ചി​കി​ത്സ തു​ട​രു​ന്ന​ത് ഹ​രീ​ഷി​ന്‍റെ വേ​ദ​ന വ​ർ​ധി​പ്പി​ക്കു​ക​യ​ല്ലാ​തെ ഗു​ണ​ക​ര​മ​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.


2018-ലെ ​സു​പ്രീം കോ​ട​തി​യു​ടെ നാ​ഴി​ക​ക്ക​ല്ലാ​യ വി​ധി​ക്ക് ശേ​ഷം ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു രോ​ഗി​യി​ൽ 'നി​ഷ്ക്രി​യ ദ​യാ​വ​ധം' പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. രോ​ഗി​ക്ക് ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ന​ൽ​കു​ന്ന കൃ​ത്രി​മ സം​വി​ധാ​ന​ങ്ങ​ൾ (ഭ​ക്ഷ​ണം ന​ൽ​കു​ന്ന ട്യൂ​ബ്, വെ​ന്‍റി​ലേ​റ്റ​ർ തു​ട​ങ്ങി​യ​വ) ബോ​ധ​പൂ​ർ​വ്വം പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​യാ​ണ് നി​ഷ്ക്രി​യ ദ​യാ​വ​ധം എ​ന്ന് പ​റ​യു​ന്ന​ത്. മാ​ര​ക​മാ​യ മ​രു​ന്ന് കു​ത്തി​വെ​ച്ച് മ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന 'സ​ജീ​വ ദ​യാ​വ​ധം' ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ഴും നി​യ​മ​വി​രു​ദ്ധ​മാ​ണ്.

Leave A Comment