ദേശീയം

മ​ഹാ​രാ​ഷ്ട്ര‍​യി​ൽ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി വൈ​ദി​ക​ന് ജാ​മ്യം

നാഗ്പൂർ: മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ചു അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം. നാഗ്പൂർ മിഷനിലെ വൈദികൻ ഫാ. സുധീറിനാണ് ജാമ്യം. കേസെടുത്ത സുധീറിന്റെ ഭാര്യ ജാസ്മിനടക്കം  11പേർക്കും ജാമ്യം ലഭിച്ചു. വരുൾ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

നാഗ്പുരിനടുത്ത് അമരാവതി ജില്ലയിൽ ബജ്‌റങ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് സിഎസ്ഐ ദക്ഷിണ കേരള മഹായിടവക വൈദികൻ നെയ്യാറ്റിൻകര അമരവിള സ്വദേശി ഫാ. സുധീർ, ഭാര്യ ജാസ്മിൻ എന്നിവരും മഹാരാഷ്‌ട്ര സ്വദേശികളായ ദമ്പതികളും പിടിയിലായത്. ഇവരെ കാണാനായി എത്തിയ മൂന്നു പേരെയും ഇന്ന് കസ്റ്റഡിയിലെടുത്തു. 

പ്രദേശത്തെ ഒരു വീട്ടിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടത്തവേ ബെനോഡ പൊലീസ് എത്തിയാണു നടപടിയെടുത്തതെന്ന് സഭാ ഭാരവാഹികൾ അറിയിച്ചു. നാഗ്പുർ മേഖലയിൽ ഫാ. സുധീർ വർഷങ്ങളായി സാമൂഹിക പ്രവർത്തനം നടത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

Leave A Comment