ദേശീയം

എ​ൻ​സി​ഇ​ആ​ർ​ടി നി​യ​മ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​രി​ക്കാ​ൻ വി​ദ​ഗ്ധ പാ​ന​ൽ

ന്യൂ​ഡ​ൽ​ഹി: സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ നി​യ​മ പ​ഠ​നം ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നും പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​മാ​യി എ​ൻ​സി​ഇ​ആ​ർ​ടി രൂ​പീ​ക​രി​ച്ച വി​ദ​ഗ്ധ സ​മി​തി​യി​ൽ സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് ഇ​ന്ദു മ​ൽ​ഹോ​ത്ര​യും മു​ൻ അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലും അം​ഗ​ങ്ങ​ളാ​യി ചേ​ർ​ന്നു.

സ്കൂ​ൾ ത​ല​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ അ​റി​വ് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഈ ​സ​മി​തി ന​ൽ​കും. നി​യ​മ​രം​ഗ​ത്തെ പ്ര​മു​ഖ​രെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് എ​ൻ​സി​ഇ​ആ​ർ​ടി ഈ ​ഹൈ-​ലെ​വ​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ, മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ, ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ആ​വ​ശ്യ​മാ​യ നി​യ​മ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ല​ളി​ത​മാ​യ രീ​തി​യി​ൽ കു​ട്ടി​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നേ​രി​ട്ട് നി​യ​മി​ത​യാ​യ ആ​ദ്യ വ​നി​താ അ​ഭി​ഭാ​ഷ​ക​യാ​യ ജ​സ്റ്റി​സ് ഇ​ന്ദു മ​ൽ​ഹോ​ത്ര​യു​ടെ സാ​ന്നി​ധ്യം പാ​ഠ്യ​പ​ദ്ധ​തി​ക്ക് വ​ലി​യ ക​രു​ത്താ​കും.

ഭ​ര​ണ​ഘ​ട​നാ നി​യ​മ​ങ്ങ​ളി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ ആ​ദ​രി​ക്ക​പ്പെ​ടു​ന്ന മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും മു​ൻ അ​റ്റോ​ർ​ണി ജ​ന​റ​ലു​മാ​യ കെ.​കെ. വേ​ണു​ഗോ​പാ​ലി​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്ത് നി​യ​മ​പ​ഠ​ന​ത്തെ കൂ​ടു​ത​ൽ ആ​ഴ​മു​ള്ള​താ​ക്കാ​ൻ സ​ഹാ​യി​ക്കും.

വെ​റും നി​യ​മ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​ന​പ്പു​റം, ഒ​രു പൗ​ര​ൻ എ​ന്ന നി​ല​യി​ലു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും സ്കൂ​ൾ ത​ലം മു​ത​ൽ ത​ന്നെ കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് പു​തി​യ നീ​ക്ക​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​മി​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വ​രും അ​ധ്യ​യ​ന വ​ർ​ഷ​ങ്ങ​ളി​ൽ എ​ൻ​സി​ഇ​ആ​ർ​ടി പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തും.

Leave A Comment