വാഹനാപകടം; ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഗുരുതര പരിക്ക്
ന്യൂഡൽഹി: വാഹനാപകടത്തിൽ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് ഗുരുതര പരിക്ക്. ഉത്തരാഖണ്ഡിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രക്കിടെ നിയന്ത്രണം നഷ്ടമായ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
റൂർക്കിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. അപകടത്തിന് പിന്നാലെ കാർ പൂർണമായും കത്തി ചാമ്പലായി. ആഡംബര വാഹനമായ മെഴ്സിഡസ് ബെൻസിലായിരുന്നു പന്തിന്റെ യാത്ര.
പന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.
Leave A Comment