ദേശീയം

വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം; സു​പ്രീം​കോ​ട​തി​യി​ൽ നേ​രി​ട്ട് വാ​ദി​ച്ച് മ​മ​ത ബാ​ന​ർ​ജി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ നേ​രി​ട്ടെ​ത്തി വാ​ദി​ച്ച് മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.

ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഹ​ർ​ജി അം​ഗീ​ക​രി​ച്ചു. വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ആ​റ് ത​വ​ണ ക​ത്തെ​ഴു​തി​യെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മ​മ​ത ബാ​ന​ർ​ജി കോ​ട​തി​യി​ൽ വാ​ദി​ച്ചു.

എ​ല്ലാ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മു​ണ്ടെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ സു​പ്രീം​കോ​ട​തി, മ​മ​ത ബാ​ന​ർ​ജി​യു​ടെ ഹ​ർ​ജി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നോ​ട്ടീ​സ് അ​യ​ച്ചു. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച കേ​സ് വീ​ണ്ടും കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്കും.

ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ ഇ​ല്ലാ​ത്ത സ​മ​യം നോ​ക്കി​യാ​ണ് എ​സ്ഐ​ആ​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. 100 ല​ധി​കം പേ​രാ​ണ് എ​സ്ഐ​ആ​റി​നെ​തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട​ത്. എ​ന്തു​കൊ​ണ്ട് ആ​സാ​മി​ൽ എ​സ്ഐ​ആ​ർ ഇ​ല്ലാത്തത്‍?.

തെ​ര​ഞ്ഞെ​ടു​പ്പി​നെ മു​ന്നി​ൽ​ക​ണ്ട് ബം​ഗാ​ളി​നെ ല​ക്ഷ്യം വ​യ്ക്കു​ന്നു. ആ​ധാ​ർ കാ​ർ​ഡ് രേ​ഖ​യാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞി​രു​ന്നു എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ത് അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും മ​മ​ത വ്യ​ക്ത​മാ​ക്കി.

ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നി​ൽ നി​ന്ന് നീ​തി ല​ഭി​ക്കു​ന്നി​ല്ല. ക​മ്മീ​ഷ​ന് നി​ര​വ​ധി ത​വ​ണ ക​ത്ത​യ​ച്ചി​ട്ടും മ​റു​പ​ടി ല​ഭി​ക്കു​ന്നി​ല്ല. പാ​ർ​ട്ടി​ക്ക് വേ​ണ്ടി അ​ല്ല ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ആ​ണ് കോ​ട​തി​യി​ൽ വ​ന്ന​ത് എ​ന്നും മ​മ​ത ചൂ​ണ്ടി​ക്കാ​ട്ടി.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ബം​ഗാ​ളി​നെ മാ​ത്രം ക​മ്മീ​ഷ​ൻ ല​ക്ഷ്യം വ​യ്ക്കു​ന്നു. ബം​ഗാ​ൾ സ​ർ​ക്കാ​രി​ന്‍റെ രേ​ഖ​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്നി​ല്ല. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​രെ​യാ​ണ് നി​രീ​ക്ഷ​ക​രാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നും മ​മ​ത ചൂ​ണ്ടി​ക്കാ​ട്ടി.

Leave A Comment