മാള - അന്നമനട റോഡിൽ ഗതാഗത നിയന്ത്രണം
മാള: മാള അന്നമനട റോഡിൽ മേലഡൂർ റേഷൻ കട മുതൽ പുളിക്കകടവ് പാലം വരെയുള്ള ഒന്നാം ഘട്ട BC Overlay ടാറിംഗ് പ്രവൃത്തികൾ 30/04/2025 മുതൽ ഒരാഴ്ച കാലത്തേക്ക് നടക്കുന്നതിനാൽ ടി കാലയളവിൽ താഴെ പറയും പ്രകാരമുള്ള ഗതാഗത ക്രമീകരണം നടത്തുന്നതാണ്.1) മാള ഭാഗത്ത് നിന്നും അന്നമനട ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മേലഡൂർ കപ്പേളയിൽ നിന്നും തിരിഞ്ഞ് വെണ്ണൂർ സഹകരണ ബാങ്ക് ഭാഗത്തു നിന്നും തിരിഞ്ഞ് കല്ലൂർ വഴി അന്നമനട ജംഗ്ഷനിൽ എത്താവുന്നതാണ്.
2) അന്നമനട അമ്പല നടയിൽ നിന്നും അന്നമനട ജംഗ്ഷനിലൂടെ പുളിക്കകടവ് പാലം ഭാഗത്തേക്ക് ഗതാഗതം അനുവദിക്കുന്നതല്ല.
3) പുളിക്കകടവ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് പ്രത്യേക ഗതാഗത നിയന്ത്രണമില്ല.
4) മൂഴിക്കുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പൂവത്തുശ്ശേരി അമ്പല നടയിൽ നിന്നും തിരിഞ്ഞ് കുമ്പിടി ഇന്ദിരാഗാഡി റോഡ് വഴി പീടികക്കുന്ന് കുടി മാള ഭാഗത്തേക്ക് പോകാവുന്നതാണ്.
അന്നമനട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മേൽ പറഞ്ഞ മേലഡൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വെണ്ണൂർ സഹകരണ ബാങ്ക് ഭാഗത്തു നിന്നും തിരിഞ്ഞ് കല്ലൂർ വഴി അന്നമനട ജംഗ്ഷനിൽ എത്താവുന്നതാണ്.
പ്രവൃത്തിയുടെ അവലോകനവും ഗതാഗത ക്രമീകരണത്തിനുമായി ബഹു. കൊടുങ്ങല്ലൂർ MLA ശ്രീ. V.R സുനിൽകുമാർ അവർകളുടെ അദ്ധ്യക്ഷതയിൽ 28/04/2025 ന് അന്നമനട പഞ്ചായത്തിൽ സർവ്വ കക്ഷി യോഗം കുടി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. P.V വിനോദ്, ജനപ്രതിനിധികൾ, പോലീസ്, PWD ഉദ്യോഗസ്ഥർ, ബസ് ഓണേഴ്സ് പ്രതിനിധികൾ, KSRTC, RTO വ്യാപാര സ്ഥാപന പ്രതിനിധികൾ, ജലനിധി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Leave A Comment