അറിയിപ്പുകൾ

മെഡിക്കൽ കോളേജിൽ ഫെസിലിറ്റേറ്റർ നിയമനം; വാക്ക്-ഇൻ ഇന്റർവ്യൂ ജൂലൈ 16ന്

ചാലക്കുടി: തൃശൂർ മെഡിക്കൽ കോളേജിലും ചെസ്റ്റ് ആശുപത്രിയിലും ചികിത്സയ്ക്കെത്തുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രോഗികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന ഫെസിലിറ്റേഷൻ സെന്ററിലേക്ക് ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. തൃശൂർ ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരെയാണ് പരിഗണിക്കുക. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. 18 മുതൽ 45 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനാവുക.

താൽപര്യമുള്ള ഉദ്യോഗാർഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ജൂലൈ 16ന് ഉച്ചയ്ക്ക് 2 മണിക്ക് ചാലക്കുടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഉദ്യോഗാർഥികൾ ഉച്ചയ്ക്ക് 1.30ന് മുമ്പായി റിപ്പോർട്ട് ചെയ്യണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 രൂപ ഹോണറേറിയം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0480 2706100.

Leave A Comment