അറിയിപ്പുകൾ

പൂവ്വത്തുശേരി ഫെഡറൽ ബാങ്ക് ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം

അങ്കമാലി: അങ്കമാലി–മൂഴിക്കുളം റോഡിൽ പൂവ്വത്തുശേരി ഫെഡറൽ ബാങ്ക് ജംഗ്ഷനിൽ ഇന്റർലോക്ക് ടൈൽ പാകുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഓഗസ്റ്റ് 18 മുതൽ 23 വരെയാണ് നിയന്ത്രണം.

പ്രവൃത്തിയുടെ ഭാഗമായി പൂവ്വത്തുശേരി ഫെഡറൽ ബാങ്ക് ജംഗ്ഷനിൽ വാഹന ഗതാഗതം പൂർണമായും നിരോധിക്കും. അന്നമനട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പൂവ്വത്തുശേരി അമ്പലം റോഡിൽനിന്ന് തിരിഞ്ഞ് 200 മീറ്റർ മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞ് എരവത്തൂർ ജംഗ്ഷനിലെത്തി പ്രധാന റോഡിൽ പ്രവേശിക്കണം.

മൂഴിക്കുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പാറക്കടവ് ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൂവ്വത്തുശേരി അമ്പലം റോഡിലൂടെ സഞ്ചരിക്കണം. യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിച്ച് സഹകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അറിയിച്ചു.

Leave A Comment