കാഴ്ചക്കപ്പുറം

കന്യകാത്വം 18 കോടിക്ക് വിറ്റ് വിദ്യാർത്ഥിനി; ഓൺലൈൻ വഴി ലേലത്തിൽ പങ്കെടുത്തത് പ്രമുഖർ

ഓണ്‍ലൈന്‍ ലേലത്തില്‍ ഉപ്പ് തൊട്ടു കർപ്പുരം വരെ വിൽക്കുന്ന കാലമാണിത്. പ്രമുഖ വ്യക്തികൾ തങ്ങളുടെ വസ്ത്രങ്ങൾ മുതൽ സ്വകാര്യ സാധനങ്ങൾ വരെ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ വിൽക്കുന്നത് അടുത്തകാലത്ത് കൂടിയിട്ടുണ്ട്. എല്ലാ പരിധിയും കടന്ന് നടുക്കമുണ്ടാക്കുന്ന ഒന്നാണ് ഒരു വിദ്യാർത്ഥിനി ചെയ്തിരിക്കുന്നത്.തന്റെ കന്യകാത്വം വിറ്റാണ് യുകെയിലെ വിദ്യാർഥിനി എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. മാഞ്ചസ്റ്ററിൽ നിന്നുള്ള ലോറ എന്ന 22കാരിയാണ് പതിനെട്ട് കോടി രൂപയ്ക്ക് തന്‍റെ കന്യകാത്വം ലേലത്തിൽ വിറ്റത്. ഒരു എസ്‌കോര്‍ട്ട് ഏജന്‍സിയുടെ വെബ്സൈറ്റ് വഴിയാണ് ലേലം നടന്നത്. രാഷ്ട്രീയക്കാർ, ബിസിനസ് ഉടമകൾ, സിനിമാതാരങ്ങൾ തുടങ്ങി നിരവധി പ്രമുഖർ ലേലത്തിൽ പങ്കെടുത്തെന്നാണ് റിപ്പോർട്ട്.

പ്രശസ്ത ഹോളിവുഡ് നടനാണ് ഏറ്റവും ഉയർന്ന വിലയ്ക്ക് ലോറയുടെ കന്യകാത്വം സ്വന്തമാക്കിയതെന്നും റിപ്പോർട്ടുണ്ട്.തന്റെ തീരുമാനത്തിൽ പശ്ചാത്താപമില്ലെന്നും സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള ആദ്യത്തെ ചുവടുവയ്പ്പാണിതെന്നും ലോറ മാധ്യമങ്ങളോട് പറഞ്ഞു. ഒരു പ്രയോജനവും ഇല്ലാതെയാണ് സ്ത്രീകള്‍ക്കു കന്യകാത്വം നഷ്ടപ്പെടുന്നതെന്നും യുവതി വ്യക്തമാക്കി. മതവിശ്വാസമുള്ള കുടുംബത്തിലെ അംഗമാണ് താനെന്നും യാഥാസ്ഥിതികമായ രീതിയില്‍ വളര്‍ന്നെങ്കിലും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുള്ള ഒരു പ്രായോഗിക മാര്‍ഗമായിട്ടാണ് ഈ ലേലത്തിനെ താൻ കാണുന്നതെന്നും ലോറ പറഞ്ഞു.

എനിക്ക് പശ്ചാത്താപമില്ല. ഒരു ലാഭവുമില്ലാതെയാണ് മിക്ക പെണ്‍കുട്ടികള്‍ക്കും കന്യകാത്വം നഷ്ടപ്പെടുന്നത്. ഇതിനു വിപരീതമായി, സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള ബുദ്ധിപരമായ നീക്കമായാണ് കന്യകാത്വത്തെ ലേലം ചെയ്യാനുള്ള തീരുമാനത്തെ ഞാന്‍ കണക്കാക്കുന്നത്. അതില്‍ എനിക്ക് ഒരു ഖേദവുമില്ല.നിരവധി രാഷ്ട്രീയക്കാരുടെയും ബിസിനസ്സ് മുതലാളിമാരുടെയും ഓഫറുകള്‍ ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നു. തന്‍റെ കന്യകാത്വം നഷ്ടപ്പെടാന്‍ കാരണമായ വ്യക്തി തന്‍റെ ജീവിത പങ്കാളി ആയിരിക്കില്ലെന്നും ലോറ വെളിപ്പെടുത്തി.


Leave A Comment