കാഴ്ചക്കപ്പുറം

മീ​ൻ വ​റു​ത്ത​തി​ന് രു​ചി​യി​ല്ല; പാ​ച​ക​ക്കാ​ര​നെ വെ​ട്ടി ഹോ​ട്ട​ലു​ട​മ

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ മീ​ൻ വ​റു​ത്ത​തി​ന് രു​ചി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഹോ​ട്ട​ലു​ട​മ പാ​ച​ക​ക്കാ​ര​ന്‍റെ കൈ​യി​ൽ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. ഹോ​ട്ട​ലി​ലെ പാ​ച​ക​ക്കാ​ര​ൻ റി​യാ​സി​നെ​യാ​ണ് ഹോ​ട്ട​ലു​ട​മ മു​ഹ​മ്മ​ദ് ഉ​ബൈ​സ് ആ​ക്ര​മി​ച്ച​ത്. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി മീ​ന്‍വി​ലാ​സം ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. ഹോ​ട്ട​ലി​ൽ എ​ത്തി​യ ഉ​ബൈ​സ് മീ​ൻ വ​റു​ത്ത​ത് ഉ​ണ്ടാ​ക്കി ന​ൽ​കാ​ൻ റി​യാ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും രു​ചി​യി​ല്ലെ​ന്നും ഉ​പ്പു​പോ​രെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ട് ഇ​യാ​ൾ മ​ര്‍​ദ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ങ്ക​മാ​ലി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Leave A Comment