രാഷ്ട്രീയം

വീടുകളിൽ വിളക്ക് തെളിക്കും; 22ന് അയോധ്യ ആഘോഷം വിപുലമായി ആഘോഷിക്കാൻ കേരള ബി ജെ പി

തിരുവനന്തപുരം: അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം കേരളത്തിൽ വിപുലമായി ആഘോഷിക്കാൻ കേരള ബി ജെ പി ഘടകത്തിന്‍റെ തീരുമാനം. അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. 

ആഘോഷങ്ങളുടെ ഭാഗമായി അന്നേദിവസം കേരളത്തിലെ ക്ഷേത്ര പരിസരത്ത് ബി ജെ പി പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തുമെന്നും വീടുകളിൽ വിളക്ക് തെളിയിക്കുമെന്നും സുരേന്ദ്രൻ വിവരിച്ചു.

അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കാൻ കേരളത്തിലെ കോൺഗ്രസ് എന്തിനാണ് മടിച്ചുനിൽക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചോദിച്ചു. കർണാടക സർക്കാരും കർണാടകയിലെ കോൺഗ്രസും അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കാൻ തീരുമാനിച്ചത് ചൂണ്ടികാട്ടിയായിരുന്നു സുരേന്ദ്രന്‍റെ ചോദ്യം. 

കർണാടക കോൺഗ്രസ് ആഘോഷിക്കാൻ തീരുമാനിച്ചു, യു പിയിലും മധ്യപ്രദേശിലും കോൺഗ്രസ് ഇത് തന്നെ ചെയ്യുന്നു. കേരളത്തിലെ കോൺഗ‌സ് എന്ത് പരിപാടിയാണ് അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ആസൂത്രണം ചെയ്യുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. 

ഉന്നത കോൺഗ്രസ് നേതാവ് കേരളത്തിലെ എം പിയാണെന്നും സുരേന്ദ്രൻ ചൂണ്ടികാട്ടി. ഹിന്ദു വികാരത്തിന് എതിരാണോ കോൺഗ്രസെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രൻ, ആരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേരളത്തിലെ കോൺഗ്രസ് അയോധ്യ ദിനം ആഘോഷിക്കാത്തതെന്നും ചോദിച്ചു.

Leave A Comment