ബിജെപി വിരുദ്ധ ക്യാമ്പയിനുള്ള ശേഷി കോൺഗ്രസിനില്ല; പി എ മുഹമ്മദ് റിയാസ്
കൊച്ചി: ത്രിപുര തെരഞ്ഞെടുപ്പിലെ സിപിഐഎം – കോൺഗ്രസ് സഖ്യത്തിന്റെ പരാജയത്തെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപി വിരുദ്ധ ക്യാമ്പയിൻ കൊണ്ടുപോകാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് മന്ത്രി പറഞ്ഞു. ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയിട്ടില്ല. പാചകവാതക വിലവർധനയിൽ ഒരുമിച്ച് സഭ പ്രതിഷേധിക്കേണ്ടതായിരുന്നു. എന്നാൽ പ്രതിപക്ഷം ബിജെപിയുടെ ചാവേർ ആയി സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുകയാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
Leave A Comment