രാഷ്ട്രീയം

ലീ​ഗി​ന്‍റേ​ത് രാ​ഷ്ട്രീ​യ തീ​രു​മാ​നം, അ​ദ്ഭു​ത​മി​ല്ല: എ.​കെ.​ബാ​ല​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സെ​മി​നാ​റി​ലേ​ക്കു​ള്ള ക്ഷ​ണം മു​സ്‌​ലീം ലീ​ഗ് ത​ള്ളി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി പാർട്ടി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍. ലീ​ഗി​ന്‍റേ​ത് രാ​ഷ്ട്രീ​യ​മാ​യ തീ​രു​മാനമാ​ണ്, അ​തി​ല്‍ അ​ത്ഭു​ത​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ഏ​ക സി​വി​ല്‍​കോ​ഡി​നെ​തി​രെ എ​ല്ലാ​വ​രെ​യും ഒ​ന്നി​പ്പി​ക്കാ​നാ​ണ് ത​ങ്ങ​ള്‍ ശ്ര​മി​ച്ച​ത്. അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ഇ​തി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

മു​സ്‌​ലീം സ​മു​ദാ​യ​ത്തി​ലു​ള്ള​വ​രെ മാ​ത്ര​മാ​ണ് സി​പി​എം സെ​മി​നാ​റി​ല്‍ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന ധാ​ര​ണ തെ​റ്റാ​ണെ​ന്നും എ.​കെ.​ബാ​ല​ന്‍ പ​റ​ഞ്ഞു.

Leave A Comment