സിപിഎം ലീഗിനെ മാത്രം ക്ഷണിച്ചത് ദുരുദ്ദേശപരം: ഇ.ടി.മുഹമ്മദ് ബഷീര്‍
മലപ്പുറം: സിപിഎമ്മിന്റെ സെമിനാറില്‍ മുസ്ലീം ലീഗിനെ ക്ഷണിച്ചത് ദുരുദ്ദേശപരമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍. കോണ്‍ഗ്രസിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം വിളിച്ചത് യുഡിഎഫില്‍ ഭിന്നത ഉണ്ടാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.തങ്ങള്‍ യുഡിഎഫിന്റെ ഘടകകക്ഷിയാണ്. ഏക സിവില്‍കോഡിനെതിരെ ദേശീയതലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. വിഷയത്തില്‍ കോണ്‍ഗ്രസിന് ഭിന്നാഭിപ്രായം ഉണ്ടെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടെന്നത് പാര്‍ട്ടിയില്‍ എല്ലാവരും യോജിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment