ഉമ്മൻ ചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചന, കാലം മറുപടി നൽകും: സതീശൻ
തിരുവനന്തപുരം: സോളാർ കേസ് സിബിഐക്ക് വിട്ടത് ഉമ്മൻ ചാണ്ടിയെ അപമാനിക്കാൻ വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഉമ്മൻ ചാണ്ടിക്കെതിരെ നടന്നത് വലിയ ഗൂഢാലോചനയാണ്. ഒരു പുരുഷായുസ് മുഴുവൻ അദ്ദേഹത്തെ വേട്ടയാടി. കാലം അവർക്ക് കണക്ക് നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉമ്മൻ ചാണ്ടിക്കെതിരായ കേസ് പോലീസ് ഉദ്യോഗസ്ഥർ മാറി മാറി അന്വേഷിച്ചിട്ടും ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നിട്ടും ആരോപണവിധേയയായ സ്ത്രീയിൽ നിന്ന് പരാതി വാങ്ങി മുഖ്യമന്ത്രി സിബിഐക്ക് കേസ് വിട്ടു.
ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിലെ മുദ്രാവാക്യം അനാദരവിന്‍റെ പ്രശ്നമില്ല. വിവാദമാക്കേണ്ട കാര്യവുമില്ല. പുതുപ്പള്ളിയിൽ മത്സരിക്കാൻ കോൺഗ്രസ് തയാറാണെന്നും സതീശൻ പറഞ്ഞു.
Leave A Comment