പുതുപ്പള്ളിയില്‍ വൈകാരിക തരംഗമില്ല, ഇടത് മുന്നണി ജയിക്കും: എം.വി.ഗോവിന്ദന്
കോട്ടയം: പുതുപ്പള്ളിയിലെ രാഷ്ട്രീയം മാറിയെന്നും ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്.
രാഷ്ട്രീയവും വികസനവുമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. അതിന് അനുസരിച്ചുള്ള വോട്ടുകള്‍ ജനങ്ങള്‍ ഇടത് മുന്നണിക്ക് നൽകും. പുതുപ്പള്ളിയില്‍ വൈകാരിക തരംഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈസി വാക്കോവറായി പുതുപ്പള്ളി ജയിക്കാനാകുമെന്നായിരുന്നു യുഡിഎഫിന്റെ ആദ്യത്തെ പ്രതികരണം. അന്ന് പുതുപ്പള്ളിയില്‍ വൈകാരികമായ തലം രൂപപ്പെട്ടു വരുന്നു എന്ന് കണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം ഈ നിലപാട് സ്വീകരിച്ചത്. എന്നാല്‍ പുതുപ്പള്ളിയില്‍ രാഷ്ട്രീയ നിലപാടുകള്‍ വെച്ച് മത്സരിക്കുമെന്നായിരുന്നു ആദ്യം തന്നെ ഇടതുമുന്നണിയുടെ നിലപാടെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന സര്‍വേകള്‍ കള്ളപ്രചാരണ വേലയാണ്. ഇത്തരം സര്‍വേകള്‍ ഇനിയും വരുമെന്നും ഗോവിന്ദന് പ്രതികരിച്ചു.
Leave A Comment