രാഷ്ട്രീയം

പി ജയരാജനെ പുകഴ്ത്തി കണ്ണൂരില്‍ വീണ്ടും ഫ്ലെക്സ് ബോര്‍ഡുകള്‍

കണ്ണൂര്‍: മധുരയില്‍ നടന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചതിന് പിന്നാലെ സിപിഐഎം നേതാവ് പി ജയരാജനെ പുകഴ്ത്തി കണ്ണൂരില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍. തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജന്മനസ്സിലുള്ള സഖാവ് എന്ന വാചകത്തിനൊപ്പം ജയരാജന്റെ ചിത്രവുമുള്ള ഫ്ലെക്സുകളാണ് കണ്ണൂരില്‍ പ്രത്യക്ഷപ്പെട്ടത്.

സിപിഐഎം ശക്തികേന്ദ്രങ്ങളായ കാക്കോത്ത്, ആര്‍ വി മെട്ട ഭാഗങ്ങളിലാണ് ഇന്ന് പുലര്‍ച്ചെയോടെ ഫ്ലെക്സ് ബോര്‍ഡുകള്‍ കണ്ടത്. സംസ്ഥാന സമ്മേളനത്തില്‍ പി ജയരാജനെ സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്താതിരുന്നപ്പോഴും ജില്ലയിലെ പാര്‍ട്ടി അനുഭാവികള്‍ സാമൂഹിക മാധ്യമങ്ങളില്‍ സമാനമായ പോസ്റ്റിട്ടിരുന്നു.മുന്‍പ് ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ പി ജയരാജനെ വാഴ്ത്തുന്ന സ്തുതി ഗീതങ്ങളും പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ഇത് വ്യക്തി ആരാധാന എന്ന നിലയില്‍ ജയരാജനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു.

Leave A Comment