'അദാനി പങ്കാളിയാണെന്ന് പറയാൻ ഉളുപ്പില്ലേ', സിപിഎം തീവ്ര വലതുപക്ഷ പാർട്ടിയായി മാറി: വിഡി സതീശൻ
കോഴിക്കോട്: അദാനി പങ്കാളിയാണെന്ന് പറയാന്‍ സിപിഎമ്മിന് ഉളുപ്പില്ലേയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം തീവ്ര വലതുപക്ഷ പാര്‍ട്ടിയായി മാറി. അദാനിക്ക് കൊള്ളലാഭം കൊയ്യാന്‍ വേണ്ടിയാണ് ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന വൈദ്യുതി കരാര്‍ റദ്ദാക്കിയത്.വിഴിഞ്ഞത്ത് മോദി വന്നത് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാനാണെന്നും സതീശന്‍ പറഞ്ഞു. കോഴിക്കോട് കളക്ട്രേറ്റിലേക്ക് ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Leave A Comment