രാഷ്ട്രീയം

ശ്രീകുമാറിന്റെ ഭാര്യ സഹായം തേടിയിട്ടും മന്ത്രി ജനീഷ് അവ​ഗണിച്ചു; സിപിഎം വിമർശനം

തൃശൂർ: ബിജെപി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ശ്രീകുമാർ ഭാര്യയെ മർദ്ദിച്ചെന്ന കേസിൽ പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി കെ. വി. അബ്ദുൽ ഖാദർ. ബിജെപി ജില്ലാ പ്രസിഡന്റിന് എതിരായ ഭാര്യയുടെ പരാതി വളരെ ഗൗരവതരമാണെന്നും പ്രധാനപ്പെട്ട നേതാവിനെതിരെ ഇത്തരമൊരു വിഷയം ഉയർന്നു വന്നിട്ടും ബിജെപിയുടെ സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീകുമാറിന്റെ ഭാര്യ മന്ത്രിയോട് സഹായം അഭ്യർത്ഥിച്ചിട്ടും മന്ത്രി അനുകൂലമായ സമീപനം സ്വീകരിച്ചില്ല. ഇത് അങ്ങേയറ്റം പ്രതിഷേധമായ കാര്യമാണ്. മന്ത്രി ജനീഷ് സഹായിച്ചില്ല എന്ന് മാത്രമല്ല, പരാതിക്കാരിയെ അവഗണിക്കുകയും ചെയ്തു. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരം ഒരു സമീപനം അല്ല ഉണ്ടാവേണ്ടത്. കൊടുങ്ങല്ലൂരിൽ ബിജെപിയും കോൺഗ്രസും തമ്മിലുണ്ടാക്കിയ അവിശുദ്ധ ബന്ധത്തിന്റെ പേരിലാണ് ജനിഷ് അവിടെ ജയിക്കുന്നത്. കൊടുങ്ങല്ലൂരിൽ ബിജെപിയുടെ വോട്ട് കുറഞ്ഞത് ജനീഷനെ ജയിപ്പിക്കുന്നതിന് വേണ്ടിയുള്ള അവിശുദ്ധ കൂട്ടായ്മയുടെ ഭാഗമായി എന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment