കെ.സുധാകരന്റെ തൂഫാൻ യോഗത്തിൽ ഗുണ്ടകളുടെ പട; തള്ളിപ്പറഞ്ഞ് ഡിസിസി
കൊച്ചി: ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് കെ. സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചുചേർത്ത യോഗത്തിൽ ഗുണ്ടകൾ പങ്കെടുത്തത് വിവാദമാകുന്നു. നിരവധി കേസുകളിൽ പ്രതിയായ മട്ടാഞ്ചേരി ഹാരിസ്, പ്രമാദമായ തോക്ക് കേസ് പ്രതി റിയാസ് തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
അതേസമയം യോഗം തങ്ങളുടെ അറിവോടെയല്ലെന്ന് വ്യക്തമാക്കി എറണാകുളം ഡിസിസി രംഗത്തെത്തി. കൊച്ചിയിൽ ഇത്തരമൊരു യോഗം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഡിസിസിക്ക് അറിയിപ്പ് ലഭിച്ചില്ല. ഈ യോഗവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Leave A Comment