രാഷ്ട്രീയം

അദാനി-എംഎസ്‌സി ഡീൽ വിവാദം; അടിയന്തര കെപിസിസി യോഗം ആവശ്യപ്പെട്ട് കത്ത്

തിരുവനന്തപുരം: അദാനി-എംഎസ്‌സി ഡീലുൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ കോൺഗ്രസിൽ അതൃപ്തി ശക്തമാകുന്നതിനിടെ അടിയന്തരമായി കെപിസിസി ഭാരവാഹി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ്‌కు കത്ത്.

കെപിസിസി ജനറൽ സെക്രട്ടറി എം.ആർ. അഭിലാഷാണ് കത്ത് നൽകിയത്. കെ.സി. വേണുഗോപാൽ അനുകൂല വിഭാഗത്തിലെ നേതാവായ അഭിലാഷ്, നിർണായക വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ വിശദമായ ചർച്ച നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്ലീഡർ നിയമനം മുതൽ അദാനി-എംഎസ്‌സി ഡീൽ വരെയുള്ള വിഷയങ്ങൾ കത്തിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം ആറിനാണ് കെപിസിസി ഭാരവാഹി യോഗം അവസാനമായി ചേർന്നത്.

Leave A Comment