രാഷ്ട്രീയം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ധാരണയിലെത്താതെ സിപിഐഎമ്മും സിപിഐയും

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ധാരണയിലെത്താതെ സിപിഐഎമ്മും സിപിഐയും. ഇരുപാർട്ടികളും തമ്മിൽ ചർച്ചകൾ തുടരും. മാധ്യമങ്ങളോട് പറയാൻ പറ്റുന്ന തരത്തിൽ തീരുമാനം ആയിട്ടില്ലെന്ന് എംഎൻ സ്മാരകത്തിലെത്തി സിപിഐ നേതാക്കളെ കണ്ട ശേഷം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. സിപിഐക്കും സിപിഐഎമ്മിനും ഒരേ രാഷ്ട്രീയമാണെന്നും ആ കാഴ്ചപ്പാടോടെയാണ് ചർച്ച ചെയ്യുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു

പ്രതിപക്ഷ ഉപനേതാവ് പ്രശ്നം സിപിഐ ഉന്നയിച്ചിട്ടുണ്ടെന്നും സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. ഇത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. പ്രശ്നം പരിഹരിച്ച് എൽഡിഎഫ് കരുത്തോടെ മുന്നോട്ടുപോകും. ചർച്ചചെയ്യുന്ന കാര്യങ്ങൾ പുറത്തു പറയുന്നത് ഞങ്ങളുടെ രീതിയല്ലെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. തർക്കം നിലനിൽക്കുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും ചേരുന്നുണ്ട്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരി കൈമാറ്റം സംബന്ധിച്ച് നേതാക്കൾക്കിടയിൽ ഭിന്നത തുടരുന്നതിനിടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

Leave A Comment