രാഹുൽഗാന്ധിയുടെ അറസ്റ്റ്; വെള്ളാങ്ങല്ലൂരിൽ കോൺഗ്രസ് പ്രതിഷേധം
കോണത്തുകുന്ന്: നീറ്റു പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെള്ളാങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോണത്തുകുന്നിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.വി. സജീവ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെയും പ്രതിഷേധിച്ച നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെയും ശക്തമായ പ്രതിഷേധം യോഗം രേഖപ്പെടുത്തി.
മണ്ഡലം കോൺഗ്രസ് നേതാക്കൾ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് നേതാക്കൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Leave A Comment