ശബരിമല സ്വർണക്കൊള്ള: ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല, പിന്നിൽ പി. ശശിയുടെ പണി
തൃശൂർ: ശബരിമല സ്വർണക്കൊള്ളയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്.
ചോദ്യം ചെയ്യാൻ വിളിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുണ്ടാക്കിയ പണിയാണിത്. എസ്ഐടി വിളിപ്പിച്ചാൽ ഹാജരാകും. എന്നാൽ, മാധ്യമങ്ങൾ പറയുന്നതിന് അനുസരിച്ച് എസ്ഐടിക്കു മുന്നിൽ പോകുന്നത് ശരിയായ കാര്യമായി തോന്നുന്നില്ല. ഭയമില്ല. ഒന്നും മറച്ചുവയ്ക്കാനുമില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
സോണിയ ഗാന്ധിയെ കാണാൻ അനുമതി നേടിയിട്ടില്ല. അവിടെ പോയി എന്നതു യാഥാർഥ്യമാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റി എന്റെ പാർലമെന്റ് നിയോജക മണ്ഡലത്തിലുള്ളയാളാണ്. അദ്ദേഹം ആവശ്യമുന്നയിച്ചപ്പോൾ കേൾക്കാൻ തയാറായി. അത് അദ്ദേഹം കള്ളനാണ് അറിഞ്ഞുകൊണ്ടല്ല.
ശബരിമലയിൽ നടന്ന അന്നദാനവുമായി ബന്ധപ്പെട്ട് ക്ഷണിച്ചിരുന്നു. ഇനി പറയാനുള്ള കാര്യങ്ങൾ എസ്ഐടി വിളിപ്പിക്കുമ്പോൾ മാധ്യമങ്ങളെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
Leave A Comment