മറ്റത്തൂരിൽ ബിജെപി നൽകിയ പിന്തുണ കോൺഗ്രസിനല്ലെന്ന് ആവർത്തിച്ച് എ നാഗേഷ്
കൊച്ചി: മറ്റത്തൂരിൽ നടന്ന അട്ടിമറി ബിജെപി യുടെ തലയിൽ കെട്ടിവയ്ക്കേണ്ടെന്ന് ബിജെപി എറണാകുളം മേഖല പ്രസിഡന്റ് എ. നാഗേഷ്.ബിജെപി നൽകിയ പിന്തുണ കോൺഗ്രസിനല്ല. കോൺഗ്രസിൽ നിന്ന് രാജി വച്ച് എത്തിയ പഞ്ചായത്ത് അംഗങ്ങൾക്കാണ് പിന്തുണ നൽകിയത്.
പാർട്ടിയിൽ നിന്ന് രാജി വച്ച കത്ത് ബിജെപിക്ക് കിട്ടി. അതിന് ശേഷമാണ് പിന്തുണ നൽകിയത്.
കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നേതാവായ ഔസേപ്പിനെ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയത് സിപിഎമ്മാണെന്നും നാഗേഷ് പറഞ്ഞു.
Leave A Comment