രാഷ്ട്രീയം

മ​ല​മ്പു​ഴ​യി​ൽ വി.​എ​സി​ന്‍റെ വി​ശ്വ​സ്ത​ൻ എ. ​സു​രേ​ഷ് യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ

പാ​ല​ക്കാ​ട്: സി​പി​എം കോ​ട്ട​യാ​യ മ​ല​മ്പു​ഴ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി ല​ക്ഷ്യ​മി​ട്ട് യു​ഡി​എ​ഫ്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ മു​ൻ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റും സ​ന്ത​ത​സ​ഹ​ചാ​രി​യു​മാ​യി​രു​ന്ന എ. ​സു​രേ​ഷ് മ​ല​മ്പു​ഴ​യി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കും.

വി.​എ​സി​ന്‍റെ ത​ട്ട​ക​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ഴ​ലാ​യി​രു​ന്ന ഒ​രാ​ളെ രം​ഗ​ത്തി​റ​ക്കു​ന്ന​തി​ലൂ​ടെ ഇ​ട​ത് വോ​ട്ടു​ക​ളി​ൽ വി​ള്ള​ലു​ണ്ടാ​ക്കാ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

ര​ണ്ട​ര പ​തി​റ്റാ​ണ്ടോ​ളം വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ലെ ഏ​റ്റ​വും വി​ശ്വ​സ്ത​നാ​യി​രു​ന്നു എ. ​സു​രേ​ഷ്. വി.​എ​സ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തും പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ഴ​ലാ​യി സു​രേ​ഷ് കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ, പാ​ർ​ട്ടി​ക്കു​ള്ളി​ലെ വി​ഭാ​ഗീ​യ​ത​യെ​ത്തു​ട​ർ​ന്ന് 12 വ​ർ​ഷം മു​ൻ​പാ​ണ് സു​രേ​ഷി​നെ സി​പി​എ​മ്മി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​ത്. വി.​എ​സ് പ​ക്ഷ​ക്കാ​ര​നാ​യി​രു​ന്ന സു​രേ​ഷി​നെ പു​റ​ത്താ​ക്കി​യ​ത് അ​ന്ന് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ അ​ഞ്ച് ത​വ​ണ തു​ട​ർ​ച്ച​യാ​യി വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് മ​ല​മ്പു​ഴ. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ന് ശേ​ഷം ന​ട​ക്കു​ന്ന ഈ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ സു​രേ​ഷി​ന്‍റെ സാ​ന്നി​ധ്യം സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്നു​ണ്ട്.

Leave A Comment