വെള്ളാപ്പള്ളിയിൽ നിന്ന് പണം വാങ്ങിയിരുന്നു: ബിനോയ് വിശ്വം
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽനിന്ന് പണം വാങ്ങിയിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വഴിവിട്ട സഹായം ചെയ്യില്ലെന്നു പറഞ്ഞാണ് പണം വാങ്ങിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് വെള്ളാപ്പള്ളിയെ കാണാൻ പോയിരുന്നതായും മൂന്നു ക്ഷം രൂപ വാങ്ങിയെന്നും അദേഹം അറിയിച്ചു. പണം വാങ്ങിയെങ്കിൽ വാങ്ങിയെന്നു തന്നെ പറയുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
വെള്ളാപ്പള്ളിയുമായി തർക്കത്തിന് ഇല്ലെന്നും ബിനോയ് വിശ്വം അറിയിച്ചു. എന്നാൽ, പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റിയിൽനിന്ന് ഉൾപ്പെടെ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
വെള്ളാപ്പള്ളിയെ ചുമക്കുന്നത് ഇടതുപക്ഷത്തിനു ബാധ്യതയാകുമെന്നും മതന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തിനെതിരെ സംശയത്തിന് കാരണമാകുമെന്നുമാണ് സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന വിമർശനം.
Leave A Comment