വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ആര്.ശ്രീലേഖ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർഥിയായി കൗൺസിലർ ആര്. ശ്രീലേഖ മത്സരിക്കും. ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ് വട്ടിയൂർക്കാവ്.
ശനിയാഴ്ച രാവിലെ 10.30ന് നർമ്മദ കോംപ്ലക്സിന് സമീപം ചുവരെഴുതിക്കൊണ്ട് ശ്രീലേഖ പ്രചാരണത്തിന് തുടക്കം കുറിക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബിജെപി ഒന്നാം സ്ഥാനത്തെത്തിയ മണ്ഡലമാണ് വട്ടിയൂർക്കാവ്.
യുഡിഎഫ് സ്ഥാനാർഥിയായി കെ.മുരളീധരനും എൽഡിഎഫ് സ്ഥാനാർഥിയായി വി.കെ. പ്രശാന്തും മത്സരിക്കും. ആർ.ശ്രീലേഖ നിലവിൽ ശാസ്തമംഗലം കൗൺസിലറാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്തും തൃശൂരില്‍ പത്മജ വേണുഗോപാലും പ്രചാരണം ആരംഭിച്ചു.
Leave A Comment