രാഷ്ട്രീയം

വി​ദ്വേ​ഷ പ​രാ​മ​ർ​ശം: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ കേ​സെ​ടു​ത്തു

തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രാ​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ട​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്.

സി​പി​എം, കോ​ൺ​ഗ്ര​സ് എ​ന്നീ സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​തി​നു പു​റ​മേ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ​യും ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ക, വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത വ​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ പ്ര​ച​രി​ച്ച വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ വീ​ഡി​യോ​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഐ.​ടി സെ​ല്ലി​നും ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി.

"ഗു​രു​വാ​യൂ​രി​ൽ ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി ഹി​ന്ദു എംഎ​ൽഎ ഇ​ല്ല" എ​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. അ​തേ​സ​മ​യം, നി​യ​മ​പ​ര​മാ​യ ഏ​ത് ന​ട​പ​ടി​യെ​യും നേ​രി​ടാ​ൻ ത​യ്യാ​റാ​ണെ​ന്നും ത​ന്‍റെ വാ​ക്കു​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.

Leave A Comment