രാഷ്ട്രീയം

പാർട്ടി വിട്ട സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചു; ഇനി മുകുന്ദൻജി

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് സി.​സി. മു​കു​ന്ദ​ൻ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​ത്തെ തീ​യ​തി വ​ച്ച് രാ​ജി ക​ത്ത് ന​ൽ​കി.

പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് സി​പി​ഐ​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സി.​സി. മു​കു​ന്ദ​നെ പു​റ​ത്താ​ക്കി​യ​ത്. മ​ണ്ഡ​ല​ത്തി​ൽ മു​കു​ന്ദ​ന് പ​ക​രം മു​ൻ എം​എ​ൽ​എ ഗീ​താ ഗോ​പി​യെ സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​ഐ നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം.

ഗീ​താ ഗോ​പി​യു​ടേ​ത് 'പെ​യ്‌​മെ​ന്‍റ് സീ​റ്റ്' എ​ന്ന് വി​മ​ർ​ശി​ച്ച മു​കു​ന്ദ​ൻ, പ​ണം പി​രി​ച്ചു ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് ത​ന്നെ ഒ​ഴി​വാ​ക്കി​യ​തെ​ന്നും ആ​രോ​പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. പി​ന്നാ​ലെ സി.​സി. മു​കു​ന്ദ​നെ പി​ന്തു​ണ​ക്കാ​തെ സ്വ​ന്തം നി​ല​യി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ര്‍​ത്താ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു.

Leave A Comment