രാഷ്ട്രീയം

കളമശ്ശേരിയില്‍ മുഹമ്മദ് ഷിയാസ്? ഗുരുവായൂരില്‍ ടി എന്‍ പ്രതാപന്‍? സീറ്റ് ധാരണ?

ന്യൂഡല്‍ഹി: ഗുരുവായൂര്‍, പട്ടാമ്പി സീറ്റുകള്‍ മുസ്‌ലിം ലീഗുമായി വെച്ചുമാറാന്‍ കോണ്‍ഗ്രസില്‍ ധാരണ. കളമശ്ശേരി, കൊച്ചി സീറ്റുകളും  വെച്ചുമാറും. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡുമായി നടത്തിയ നിര്‍ണ്ണായക ചര്‍ച്ചയിലാണ് തീരുമാനം.

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കളമശ്ശേരിയില്‍ മത്സരിച്ചേക്കും. കെ ബാബു ഒഴികെ സിറ്റിംഗ് എംഎല്‍എമാരെയെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് തീരുമാനം.

തൃപ്പൂണിത്തുറ, പാലക്കാട് സീറ്റുകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. പ്രമുഖരും ചില മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നവരുമായവരുടെ കാര്യത്തില്‍ പൊതുധാരണയുണ്ടാകാന്‍ സാധ്യതയുണ്ട്.

അതേസമയം ഗുരുവായൂരിൽ ടി എൻ പ്രതാപനെ മത്സരിപ്പിക്കാനാണ് നീക്കം. 

Leave A Comment